Sunday, July 16, 2006

മള്‍ട്ടി മീഡിയ

മറ്റു പേജുകളിലേയ്ക്ക് ലിങ്ക് കൊടുക്കുക, അല്ലെങ്കില്‍ ഒരു ഓഡിയോ/വീഡിയോ ഫയല്‍ പേജില്‍ കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഈ കാര്യങ്ങള്‍ക്കൊക്കെ ആവശ്യമായത് ഒരു URL (യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍) ആണ്. മറ്റു പേജുകളിലേയ്ക്ക് ലിങ്ക് കൊടുക്കുമ്പോള്‍ ആ പേജിന്റെ URL ഉപയോഗിയ്ക്കാം. ഒരു ഓഡിയോ/വീഡിയോ ഫയല്‍ പോസ്റ്റില്‍ കൊടുക്കുമ്പോള്‍ ആ ഫയല്‍ ഏതെങ്കിലും സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്ത് അങ്ങനെ കിട്ടുന്ന URL ആണ് ഉപയോഗിയ്ക്കേണ്ടത്. ബ്ലോഗറില്‍ വലിയ ഫയലുകള്‍ അപ്പ്‌ലോഡ് ചെയ്യാന്‍ എളുപ്പമല്ല. അതു കൊണ്ട് ഫയല്‍ അപ്പ്‌ലോഡ് അനുവദിയ്ക്കുന്ന മറ്റു സൈറ്റുകളില്‍ (ഉദാ: ഗൂഗിള്‍ പേജസ് ) അപ്പ്‌ലോഡ് ചെയ്യുക. ഇങ്ങനെ അപ്പ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ ആ ഫയലിലേയ്ക്കിള്ള URL കിട്ടും. അതു ഏകദേശം ഇങ്ങനെ ആയിരിയ്ക്കും -> http://www.site.com/mode/audiofile.mp3

ഈ URL കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം.

1. പാട്ട്/Audio


താഴെ കാണുന്ന HTML കോഡ് അതേ പടി കോപ്പി ചെയ്ത് പോസ്റ്റ് കമ്പോസ് ചെയ്തു കൊണ്ടിരിയ്ക്കുന്ന Edit Html എന്ന ജാലകത്തില്‍ പെയ്‌സ്റ്റ് ചെയ്യുക.

<embed
src="http://www.site.com/mode/audiofile.mp3"
type="application/octet-stream"
autostart="false"
width="360"
height="50"
align="absMiddle"
>
</embed>

ഇനി src="http://www.site.com/mode/audiofile.mp3" എന്ന ഭാഗം മാറ്റി നിങ്ങളുടെ mp3 ഫയലിലേയ്ക്കുള്ള URL കൊടുക്കുക. ഇത്രയും ചെയ്താല്‍ മാത്രം മതി. ഇനി പ്രിവ്യൂ നോക്കി എല്ലാം ഭംഗിയായി എന്നുറപ്പു വരുത്തിയിട്ട് പബ്ലിഷ് ചെയ്യാം.

2. ആട്ടം/Video


ഇതും പാട്ട് ചെയ്യുന്നതു പോലെ തന്നെയാണ്.
താഴെ കാണുന്ന HTML കോഡ് അതേ പടി കോപ്പി ചെയ്ത് പോസ്റ്റ് കമ്പോസ് ചെയ്തു കൊണ്ടിരിയ്ക്കുന്ന Edit Html എന്ന ജാലകത്തില്‍ പെയ്‌സ്റ്റ് ചെയ്യുക.

<embed
src="http://www.site.com/mode/videofile.mpeg"
type="application/x-mplayer2"
pluginspage="http://www.microsoft.com/Windows/MediaPlayer/"
autostart="false"
width="360"
height="323"
showstatusbar="1"
enablecontextmenu="false"
transparentstart="1"
loop="0"
controller="true"
>
</embed>

ഇനി src="http://www.site.com/mode/videofile.mpeg" എന്ന ഭാഗം മാറ്റി നിങ്ങളുടെ video ഫയലിലേയ്ക്കുള്ള URL കൊടുക്കുക. ഇത്രയും ചെയ്താല്‍ മാത്രം മതി. ഇനി പ്രിവ്യൂ നോക്കി എല്ലാം ഭംഗിയായി എന്നുറപ്പു വരുത്തിയിട്ട് പബ്ലിഷ് ചെയ്യാം.

embed ടാഗിന്റെ ആട്രിബ്യൂട്ട്‌സ്‌ ആണു ഓരോ ലൈനിലും കൊടുത്തിരിക്കുന്നത്. ഇതില്‍ src ആട്രിബ്യൂട്ട് മാത്രം ഉപയോഗിച്ചാലും Internet Explorer ന്റെ പുതിയ വേര്‍ഷനുകള്‍ക്കു ധാരാളം. type, autostart, width, height, alignment തുടങ്ങിയ ആട്രിബ്യൂട്ട്‌സ്‌ ആവശ്യമെങ്കില്‍ ഉപയോഗിക്കാം...

height, width തുടങ്ങിയവയ്ക്ക് പല വിലകള്‍ നല്‍കി പരീക്ഷിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ പോസ്റ്റില്‍ കാണിയ്ക്കാം. autostart="false" എന്നതിനു പകരം autostart="true" എന്നു കൊടുത്താല്‍ പേജ് ലോഡ് ചെയ്തു വരുമ്പോള്‍ തന്നെ ഓഡിയോ/വീഡിയോ പ്ലേ ചെയ്തു തുടങ്ങും.

3. കണ്ണി/link


ഏതു വാക്കാണോ(വാക്കുകളാണോ) ലിങ്ക്‌ ആക്കേണ്ടത്‌ ആ വാക്ക്‌ ഒരു ‘ആങ്കര്‍’ ടാഗ്-നുള്ളില്‍ കൊടുത്താല്‍ മതി.
ദാ ഇങ്ങനെ.
<a href="http://www.google.com/">Text for link </a>

<a >എന്നതിനെ ഓപ്പണിങ്ങ്‌ ടാഗ് എന്നും </a>എന്നതിനെ ക്ലോസിംഗ്‌ ടാഗ്‌ എന്നും വിളിക്കാറുണ്ട്. ഓപ്പണിങ്ങ്‌ ടാഗിന്റെ ഒരു ആട്രിബ്യൂട്ട്‌ (Attribute) ആണ്‌ href.

ഇനി ഈ ലിങ്ക്‌ ചെയ്യുന്ന പേജ്‌ പുതിയ ഒരു ജാലകത്തില്‍ തുറക്കണം എന്നുണ്ടെങ്കില്‍ target="blank" എന്ന മറ്റൊരു ആട്രിബ്യൂട്ട്‌ കൂ‍ടി ഓപ്പണിംഗ്‌ ടാഗില്‍ ചേര്‍ത്ത്താല്‍ മതി.

അപ്പൊ ദാ ഇങ്ങനെ ആവും...
<a href="http://www.google.com/" target="blank">Text for link </a>

4. പാട്ട്/Audio ബ്ലോഗ് ചെയ്യുന്ന വിധം അധവാ പോഡ്‌കാസ്റ്റിംഗ്


ഓഡിയോ ഹോസ്റ്റിങ്ങ് അനുവദിയ്ക്കുന്ന ഏതെങ്കിലും സൈറ്റ് വഴി ചെയ്യാന്‍ എളുപ്പമാണ്. അതിലൊന്നില്‍ എങ്ങനെ ചെയ്യാം എന്നു നോക്കാം.
http://odeo.com/ പോലെയുള്ള സൈറ്റില്‍ പോകുക.
സൈന്‍-അപ്പ്(രെജിസ്റ്റര്‍) ചെയ്യുക.
ലോഗിന്‍ ചെയ്യുക.
Start your own podcast with the Odeo Studio! എന്ന ഒരു ലിങ്കോ RECORD എന്ന ലിങ്കോ കണ്ടുപിടിച്ച് ക്ലിക്ക് ചെയ്യുക.
അടുത്ത പേജിലെ രണ്ട് ലിങ്കുകളാണ് Upload Audio from Your Computer എന്നതും Record New Audio എന്നതും. ആവശ്യമുള്ളതു തിരഞ്ഞെടുക്കാം. അവസാനം എല്ലാം അപ്പ്‌ലോഡ്/റെക്കോര്‍ഡ് ചെയ്തു സേവ് ചെയ്തു കഴിഞ്ഞാല്‍ Put this Audio on your Web site എന്ന ഒരു ഹെഡിംഗ് ഉണ്ട്. അതിനു താഴെ ഉള്ള ടെക്‌സ്റ്റ് ബോക്സില്‍ കാണുന്ന കാര്യങ്ങള്‍ മുഴുവന്‍ കോപ്പി ചെയ്ത് നമ്മുടെ ബ്ലോഗ് പേജില്‍ കൊണ്ടു പോയി പെയ്‌സ്റ്റ് ചെയ്താല്‍ മതി.
യഥാര്‍ത്ഥത്തില്‍ ഈ കിട്ടുന്ന കോഡും ഒരു embed ടാഗ് തന്നെയാണ്. അവര്‍ ആ കോഡ് കിട്ടുന്ന രീതി ഒന്നു ലളിതവത്കരിച്ചെന്നു മാത്രം.

ഓഡിയോ ബ്ലോഗിങ്ങ്/ പോഡ്‌കാസ്റ്റിംഗിനുള്ള മറ്റു ചില സൈറ്റുകള്‍
ഓഡിയോബ്ലോഗര്‍.കോം
ഓഡിയോബ്ലോഗ്.കോം
പോഡോമാറ്റിക്.കോം
ഫ്രീ റെക്കോഡിങ്ങ് ടൂള്‍:
http://audacity.sourceforge.net/

-ശനിയന്‍, ആദിത്യന്‍

10 comments:

Adithyan said...

ബൂലോകത്തിലെ ഗായകരേ , ഇതിലേ ഇതിലേ... നിങ്ങള്‍ പാടൂ, റെക്കോര്‍ഡ് ചെയ്യൂ... പോസ്റ്റിടൂ.... ഞങ്ങളെ ആസ്വദിയ്ക്കാന്‍ അനുവദിയ്ക്കൂ...

എങ്ങനെ ചെയ്യാം എന്നതിനുള്ള വഴികള്‍ ഇവിടെ...

സംശയങ്ങള്‍ കമന്റായോ മെയിലായോ അയയ്ക്കൂ...

അനംഗാരി said...

ശനിയാ നന്നായി.....ഒരു നിര്‍ദ്ദേശം പറയട്ടേ....സാങ്കേതിക വശങ്ങള്‍ വിവരിക്കുമ്പോള്‍ ലളിതമായ ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ നന്നായി....എന്നെ പോലെയുള്ള മന്ദബുദ്ധികള്‍ക്ക് അത് നന്നായി ഉപകരിക്കും. മറ്റൊന്നു്,odeo.com ആണു ഉപയോഗിക്കുന്നതെങ്കില്‍
നമുക്ക് വേറെ റെക്കോര്‍ഡിംഗ് സോഫ്റ്റ്വയര്‍ വേണ്ട.
അവിടെ തന്നെ നമുക്ക് സൂക്ഷിച്ച് വെക്കാം. കഷ്ടം എന്റെ 25 ഡോളര്‍ പോയി.....ജോലിയൊന്നുമില്ലാതെ വിശ്രമത്തിലാണെ ഈ പാവം.അതു കൊണ്ട് കാശിനു ഭയങ്കര വിലയാണീപ്പോള്‍.
പുതിയ കവിത ചൊല്ലി പകര്‍ത്തിയിട്ടുണ്ട്.കേട്ട് നോക്കു....

Cibu C J (സിബു) said...

ഇത്രയും ഫാസ്റ്റായിട്ടോ! സന്തോഷം. ഞാന്‍ ചില ലോക്കല്‍ ഗായകര്‍ക്ക്‌ ഈ ലിങ്കയച്ചുകൊടുക്കട്ടെ.

ശനിയന്‍ \OvO/ Shaniyan said...

സിബു മാഷെ, ഓഡാസിറ്റി പിന്നാലെ വരുന്നുണ്ട്..

Anonymous said...

ആദി/ശനിയന്‍മാഷേ ,
നന്ദിയുണ്ട് കേട്ടോ.
തുടരണേ നിര്‍ത്തിക്കളയരുതേ...

Anonymous said...

ഇതൊരു നല്ല സംരഭം...വിവരമില്ലാത്തോര്‍ക്ക് (ഞാനല്ല:-)) നല്ല ഉപകാരപ്രദം.ഒരേ ഒരു പേടിയേ ഉള്ളൂ..കര്‍ത്താവെ,ഇനി എല്ലാരുടെയും തൊണ്ട തുറക്കുന്ന ശബ്ധം കേക്കേണ്ടി വരുമല്ലൊ..ഹിഹിഹി. പാട്ട് പാടാന്‍ അറിയാത്തേന്റെ കുശുമ്പാണെ..

പിന്നെ ഇതിനൊക്കെ..മൈക്ക് വേണമെല്ലെ..
എനിക്ക് സ്പീക്കേര്‍സ് മാത്രേ ഉള്ളൂ..മൈക്കില്ല..

ശനിയന്‍ \OvO/ Shaniyan said...

കുടിയന്‍ മാഷെ, സിബു മാഷെ,സുനില്‍ ജീ, എല്‍ജീ, നന്ദി! രണ്ടാം ഭാഗം ദാ ഇവിടെ

കുടിയന്‍ മാഷെ, ഞാന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്, ഒന്നു നോക്കാമോ?

Aravishiva said...

നല്ല ഉപകാരിയായ പോസ്റ്റ്...നന്നായി..ത്

Sriletha Pillai said...

unable to c start ur own podcasting or record button in studio.odeo.com.help pls.

രഘു said...

എച് ടി എം എല്‍ ടിപ്പുകള്‍ ഒത്തിരി ഉപകാരപ്രദമായി ട്ടോ.
നന്ദി...
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം, കൊടുക്കുന്തോറും ഇരട്ടിക്കുന്ന ധനം!
നല്ല ഇനിഷ്യേറ്റീവ്...
ആശംസകള്‍