മള്‍ട്ടിമീഡിയയുടെ കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ എങ്ങനെ ശബ്ദം രേഖപ്പെടുത്തി അതിനെ പാകപ്പെടുത്തിയെടുക്കാം എന്നും അതെങ്ങനെ നമ്മുടെ പേജില്‍ ഉള്‍ക്കൊള്ളിക്കാം എന്നും കണ്ടു. ഈ അദ്ധ്യായത്തില്‍, ശബ്ദം രേഖപ്പെടുത്തുമ്പോഴും അതിനെ പാകപ്പെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത്.
റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ നമുക്കു കിട്ടുന്ന തരംഗ രൂപത്തിനെ (വേവ് ഫോം) നല്ലവണ്ണം ഒന്നു നോക്കിക്കാണുക. ഉദാഹരണത്തിന്
ഇനി റെക്കോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നതും നോക്കാം
1. ‘വേവ് ടോപ്പ് ക്ലിപ്പിങ്ങ്’ (തരംഗത്തിന്റെ തല മുറിഞ്ഞു പോകുക)
ഇതില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മിക്ക തരംഗങ്ങളുടെയും തല പരിധിക്കു പുറത്തു പോയി മുറിഞ്ഞു പോയിരിക്കുന്നതായി കാണാം. ശബ്ദം രേഖപ്പെടുത്തുമ്പോള്‍ നമ്മള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിനെ മൈക്കിനു താങ്ങാന്‍ കഴിയാതെ വരുമ്പോഴാണ് ഈ പ്രശ്നം ഏറ്റവും സാധാരണയായി കണ്ടൂ വരുന്നത്. തീര്‍ത്തും ഒഴിവാക്കേണ്ട ഒരു പ്രശ്നമാണിത്. കാരണം, ഇങ്ങനെ സംഭവിക്കുമ്പോള്‍ മൈക്കിനു താങ്ങാന്‍ പറ്റാതെ പോയ ഭാഗങ്ങളിലെ ശബ്ദവീചികള്‍ നഷ്ടമാകും. ഇത് അവിടെ ശ്രവണസുഖം നഷ്ടപ്പെടാന്‍ കാരണമാകും. ഇതൊഴിവാക്കാന്‍ മൈക്കിനെ ആവശ്യമായ അകലത്തില്‍ പിടിച്ചാല്‍ മതിയാവും. നല്ല മൈക്ക് ഉപയ്യോഗിക്കുന്നവര്‍ ഇതു സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
(വായിക്കാന്‍ ക്ഷമയും സമയവും ഉള്ളവര്‍ ഈ കേസ് സ്റ്റഡി കൂടി വായിക്കുക)
2. ‘ഫ്ലാബി റെക്കോഡിങ്ങ്’ (ശക്തി കുറഞ്ഞ ശബ്ദരേഖ)
മൈക്കിന് പിടിച്ചെടുക്കാന്‍ ആവശ്യത്തിനു ശക്തിയിലുള്ള ശബ്ദ വീചികള്‍ കിട്ടാതെ വരുമ്പോഴാണ് പൊതുവേ ഈ പ്രശ്നം കണ്ടു വരുന്നത്. മൈക്കിനെ കുറച്ചുക്കൂടി അടുത്തു പിടിച്ചോ അല്ലെങ്കില്‍ കുറച്ചുക്കൂടെ ഉറക്കെ പാടിയോ ഈ പ്രശ്നം ഇല്ലാതാക്കാം. ഇതു രണ്ടു കൊണ്ടും മാറുന്നില്ലെങ്കില്‍ നല്ല മൈക്ക് വാങ്ങാന്‍/റെക്കോഡിങ്ങ് ഹാര്‍ഡ്‌വെയര്‍ വാങ്ങാന്‍ സമയമായി എന്നു മനസിലാക്കാം.
ഇത് ഒരു പരിധി വരെ പാകപ്പെടുത്തലില്‍ മറയ്ക്കാന്‍ പറ്റും. അതിസൂക്ഷ്മമായ തരംഗവ്യതിയാനങ്ങള്‍ ഈ റെക്കോഡിങ്ങില്‍ പതിഞ്ഞിട്ടുണ്ടാവില്ല എന്ന കുറവുണ്ടാകുമെങ്കിലും ശ്രവണസുഖം അധികം നഷ്ടപ്പെടില്ല. ഇതിനെ മറയ്ക്കാനായി ‘ആമ്പ്ലിഫൈ‘ എന്ന എഫക്റ്റ് ഉപയോഗിക്കാം. ആമ്പ്ലിഫൈ ചെയ്യുമ്പോള്‍ ഏറ്റവും ഉയരത്തിലുള്ള തരംഗത്തിന്റെ തലഭാഗം ഒരു 80-90% ഉയരത്തില്‍ വരാന്‍ പാകത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. ഒരു സാമാന്യധാരണ കിട്ടാന്‍ ആദ്യത്തെ ചിത്രം നോക്കുക.
നമ്മള്‍ രേഖപ്പെടുത്തിയ ശബ്ദം, നമ്മുടെ കേള്‍വിക്കാര്‍ക്ക് സുഖമുള്ള ഒരു അനുഭവമാകണമെങ്കില്‍, അതിന് ആവശ്യത്തിനു ശക്തിയും അതിലെ സൂക്ഷ്മ വ്യതിയാനങ്ങളും വളരെ ആവശ്യമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ രണ്ടും ശബ്ദം രേഖപ്പേടുത്തുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. മിനുക്കു പണി നന്നാവണമെങ്കില്‍ ചിത്രം നന്നായിരിക്കണം എന്നപോലെ പാകപ്പെടുത്തുമ്പോള്‍ നന്നായിരിക്കാന്‍ അത് രേഖപ്പെടുത്തുമ്പോഴേ നന്നായിരുന്നാല്‍ നന്ന്.
Wednesday, August 30, 2006
Subscribe to:
Post Comments (Atom)
13 comments:
ഇതുമായിട്ടൊന്നും ഒരു ബന്ധവുമില്ല (ഞാന്‍ ഒരു അടിപൊളി പാട്ടുകാരനാണെന്നുള്ളതല്ലാതെ)-പക്ഷേ ഒരു പ്രശ്‌നം.
എനിക്കൊരു സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. എന്റെ കമ്പ്യൂട്ടര്‍ വിന്‍. എക്സ്‌പി പ്രൊഫഷണല്‍. അഡ്‌മിനിസ്റ്റ്ട്രേറ്റര്‍ ആയി ലോഗിന്‍ ചെയ്യാന്‍ സോഫ്റ്റണ്ണന്‍ പറയുന്നു. എന്റേത് പ്രീ ഇന്‍സ്റ്റാള്‍ഡ് വിന്‍ എക്‍സ് പി ആയതു കാരണം അഡ്‌മിനിസ്ട്രേറ്റര്‍ എന്ന ലോഗിന്‍ന്റെ പാസ്സ്‌വേഡ് അറിയാന്‍ യാതൊരു നിവൃത്തിയുമില്ല. പുതിയ ഒരു “അഡ്‌മിനിസ്ട്രേറ്റര്‍” അക്കൌണ്ട് തുടങ്ങാമെന്ന് വെച്ചാല്‍ എക്‍സ്‌പി പറയുന്നത് അത് ഇപ്പോള്‍ തന്നെ ഉണ്ട് എന്നാണ്. എനിക്കാണെങ്കില്‍ “അഡ്‌മിനിസ്ട്രേറ്റര്‍” എന്ന ലോഗിന്‍ല്‍ തന്നെ ലോഗിന്‍ ചെയ്യുകയും വേണം. എന്റെ വക്കാരി ലോഗിന്‍ അഡ് പവറുള്ള ലോഗിന്‍ ആണെങ്കിലും സോഫ്റ്റ്‌വെയറണ്ണന്‍ സമ്മതിക്കുന്നില്ല.
വിന്‍ എക്‍സ്‌പിയില്‍ അഡ്മിനി ലോഗിന്‍ ഉണ്ടാക്കാന്‍ എന്താണ് ചെയ്യേണ്ടത് (ഇപ്പോള്‍ ഉണ്ട്. പക്ഷേ അത് ലോഗിനില്‍ കൊടുക്കുമ്പോള്‍ പാസ്‌വേഡ് ചോദിക്കുന്നു-അത് അറിയില്ല താനും).
ഗൂഗിളില്‍ കുറെയൊക്കെ തപ്പിയെങ്കിലും പ്രാന്തായി.
ആര്‍ക്കെങ്കിലും സമയവും സൌകര്യവും പോലെ സഹായിക്കാന്‍ പറ്റുമെങ്കില്‍ വലിയ ഉപകാരം.
ഇതൊന്നു പരീക്ഷിക്കൂ. പ്രീ ഇന്‍സ്റ്റാള്‍ എന്നത് ഫാക്ടറി ഇന്‍സ്റ്റാള്‍ ആണെങ്കില്‍ നടക്കാറുണ്ട്.
മുന്നറിയിപ്പ്: ഞാനിവിടെ ഒരു യൂസറെ മെഷീന്‍ അഡ്മിന്‍ ആക്കുന്ന വഴിയാണു പറയാന്‍ പ്പോകുന്നത്. അഡ്മിനു മുഴുവന്‍ കമ്പ്യൂട്ടറിന്റെ പുറത്തും പരിധിയില്ലാത്ത അധികാരം ഉള്ളതു കൊണ്ട്, അതുമൂലം എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. സാധാരണ ഉപയോഗിക്കുന്ന ഐഡി അല്ലാതെ ഒരു ഐഡി ഉണ്ടാക്കി അതിനു അഡ്മിന്‍ പവര്‍ കൊടുക്കുകയും ഇന്‍സ്റ്റാള്‍ ചെയ്യാനും മറ്റുമുള്ള അഡ്മിനാവശ്യ്ങ്ങള്‍ക്കു മാത്രം അതുപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. അഡ്മിനിസ്റ്റ്രേറ്ററായി ലോഗിന്‍ ചെയ്യുമ്പോള്‍ നല്ല ഒരു ഫയര്‍വാളും അമ്മായി (ആന്റി) വൈറസും ഒക്കെ ഉള്ളതാണ് നല്ലത്.
1. മെഷീന്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
2. ബൂട്ട് സീക്വന്‍സിന്റെ തുടക്കത്തില്‍ F8 അടിച്ച് സേഫ് മോഡിലേക്കു പോകുക. ലോഗിന്‍ ആയി അഡ്മിനിസ്ട്രേറ്ററെ കാണാം.
3. ക്ലിക്ക് ചെയ്തു നോക്കകു.. മിക്കവാറും അവന്‍ പാസ്‌വേഡ് ചോദിക്കില്ല.
ഉള്ളില്‍ കേറാന്‍ പറ്റിയാല്‍ താഴെ പറയുന്നതു ചെയ്യുക. ഇല്ലെങ്കില്‍ ഇവിടെ വന്ന് പറയൂ.
4. മൈ കമ്പ്യൂട്ടര്‍ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക (ആ ഐക്കണ്‍ ഡെസ്ക്ടോപ്പില്‍ കാണാനില്ലെങ്കില്‍ ഡെസ്ക്ടോപ്പിലെ റൈല്‍ ക്ലിക്ക് ചെയ്തു പ്രോപ്പര്‍ട്ടീസ് എടുക്കുക, എന്നിട്ട് അതിലെ ഡെസ്ക്ടോപ്പ് ടാബില്‍ കസ്റ്റമൈസ് ഡെസ്ക്ടൊപ്പ് എടുക്കുക. അതില്‍ ആവശ്യമുള്ളതൊക്കെ ചെക്ക് ചെയ്ത് എല്ലാം ഓക്കെ അടിച്ചു പുറത്തുവരിക)
5. റൈറ്റ് ക്ലിക്ക് ചെയ്തു കിട്ടുന്ന മെനുവില്‍ മാനേജ് ക്ലിക്കുക
6. ലോക്കല്‍ യൂസേര്‍സ് ആന്‍ഡ് ഗ്രൂപ്പ്സ് എടുക്കുക, എന്നിട്ട് അതിലെ ഗ്രൂപ്പ്സ് ഫോള്‍ഡറില്‍ ക്ലിക്കുക.. അപ്പോല്‍ വലതു ഭാഗത്ത് ഗ്രൂപ്പുകള്‍ ലിസ്റ്റ് ചെയ്യും
7. അഡ്മിനിസ്റ്റ്രേറ്റര്‍ ഗ്രൂപ്പിനെ ഡബിള്‍ ക്ലിക്ക് ചെയ്യുക
8. കിട്ടുന്ന സുനയില്‍ ആഡ് ബട്ടണ്‍ ഞെക്കുക
9. ആവശ്യമുള്ള യൂസര്‍ ഐഡി അവിടെ ‘എന്റര്‍ ദ ഒബ്ജക്റ്റ് നേംസ് റ്റു സെലക്റ്റ്‘ എന്നതിന്റെ കീഴെ ഉള്ള ടെക്സ്റ്റ് പെട്ടിയില്‍ അടിക്കുക
10. ചെക്ക് നേംസ് അടിക്കുക.
11. യൂസറെ മെഷീന്‍ നേം\യൂസറൈഡി എന്ന് കാണിച്ചാല്‍ ഓക്കെ അടിച്ചു പുറത്തു പോകുക.
ഇവിടെ യൂസേഴ്സ് ഫോള്‍ഡറില്‍ ക്ലിക്കി അഡ്മിനിസ്റ്റ്രേറ്ററിനു പുതിയ പാസ്സ്വേഡ് സെറ്റ് ചെയ്യുക.ഇതു മറക്കാതെ സുരക്ഷിതമായി എവിടെയെങ്കിലും എഴുതി വെക്കുക.
എല്ലാം പൂട്ടി മെഷീന്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
ഇപ്പോള്‍ സ്വന്തം മെഷീനില്‍ സ്വന്തം യൂസര്‍ ഐഡിക്കു അഡ്മിന്‍ പവര്‍ കൊടുക്കുകയാണു ചെയ്തത്. നേരത്തെ ഉണ്ടായിരുന്ന അഡ്മിനിസ്റ്റ്രേറ്റര്‍ക്ക് പുതിയ നല്ല പാസ്സ്വേഡ് കൊടുത്തുകാണുമെന്നു കരുതുന്നു. എല്ലാ അഡ്മിന്‍ പാസ്വേഡുകളും പറ്റാവുന്നേടത്തോളം ഊരാക്കുടുക്കുകള്‍ ആക്കുക, അതെഴുതി പഴ്സിലോ മറ്റോ സൂക്ഷിക്കുക.
ശനിയണ്ണാ, വളരെ നന്ദി. ഇന്നലെ ആകപ്പാടെ പ്രാന്തായിരുന്നു. അതുകൊണ്ട് ഒരു നന്ദി പ്രകാശനം പറ്റിയില്ല.
പക്ഷേ സുരക്ഷാമോഡിലും അണ്ണന്‍ പാസ്‌വേഡ് ചോദിക്കുന്നു. ഇനി ഞാന്‍ കമ്പ്യൂ വാങ്ങിച്ചിട്ട് ആദ്യമായി ലെവനെ തുറന്നപ്പോള്‍ തന്നെ വല്ല അഡിമിനി പാസ്‌വേഡും കൊടുത്തായിരുന്നോ എന്നോര്‍ക്കുന്നില്ല.
എക്സ്പിയിലെ അഡിമിനി ഒരു വല്ലാത്ത ഏര്‍പ്പാട് തന്നെ.
ഒന്നുകൂടി നോക്കട്ടെ.
എനിക്ക് എന്റെ ഇപ്പോളുള്ള യൂസര്‍ ഐഡിക്ക് അഡ്‌മിന്‍ പവറുണ്ട്. പക്ഷേ ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സോഫ്റ്റ്‌വെയര്‍ പറയുന്നത് “അഡ്‌മിനിസ്‌ട്രേറ്റര്‍” ആയിത്തന്നെ ലോഗിന്‍ ചെയ്യാന്‍-അഡ്‌മിനി പവറുള്ള യൂസറായല്ല.
ഇപ്പോഴത്തെ യൂസര്‍ക്ക് അഡ്മിന്‍ പവറുണ്ടെങ്കില്‍ പരിപാടി എളുപ്പമല്ലേ മാഷെ? മൈ കമ്പ്യൂട്ടറിനെ റൈറ്റടിച്ച് മാനേജ് എടുത്ത് ലോക്കല്‍ യൂസേഴ്സ് ആന്‍ഡ് ഗ്രൂപ്പില്‍ പോയി യൂസേഴ്സ് ഫോള്‍ഡറു തുറന്ന് അഡ്മിനിസ്റ്റ്രേറ്ററെ റൈറ്റടിച്ച് പ്രോപ്പറ്ട്ടീസെടുത്തു സെറ്റ് പാസ്സ്വേഡ് കൊടുക്കൂ.
മംഗളം മനോരമയാനു ഭവന്തു :-)
പാര്‍വ്വതി പണ്ട് കയറിയിരുന്ന കച്ചിത്തുറുവിലെ കച്ചിയുടെ ഒരു തുരുമ്പ് ഇരുമ്പ് കിട്ടിയോ എന്നൊരു സംശയം.
ഞാന്‍ അങ്ങിനെയൊന്ന് ചെയ്‌ത് നോക്കട്ടെ.
വളര്‍ നന്ദ്.
വക്കാരിഗുരോ, ഗതി പിടിച്ചോ?
:-)
v.v wweepk
ശനിയാ, ഈ ചിത്രങളൊക്കെ ഗൂഗിള്‍പേജസില്‍ ഹോസ്റ്റ് ചെയ്യണമെന്ന ഒരു പരിദേവനമുണ്ട്. ഇവിടെ എല്ലാം ഗുണന ചിഹ്നമാണ് കാണുന്നത്. എനിക്കാകട്ടെ ഇതുകൊണ്ട് ഒരു പാട് ഉപകാരവുമുണ്ട്.-സു-
ശനിയണ്ണാ, വളര്‍ വളര്‍ നന്ദി. അഡുമിനു ആയി ലോഗിന്‍ ചെയ്യാന്‍ പറ്റി. സംഗതി ഇത്രയ്ക്ക് സിമ്പിള്‍ ആണെന്നറിയില്ലായിരുന്നു.
പക്ഷേ ആ മൃദുധാരിയെ മെദുവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റിയില്ല. ലെവന്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ വേറൊരു ലെവനും കൂടി വേണം. പക്ഷേ ആ ലെവന്‍ ജാപ്പനീസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേ വര്‍ക്ക് ചെയ്യുന്ന വര്‍ക്കിയാവൂ.
എങ്കിലും അഡുമിനുപ്പരിപാടി എന്താണെന്ന് പിടികിട്ടി. കൈവളര് നന്ദി, കാല്‍വളര് നന്ദി, അടിമുടിനന്ദി.
സുനില്‍ജി, തീര്‍ച്ചയായും മാറ്റാം.. നന്ദി!
ഇപ്പൊ വാലില്‍ തീപിടിച്ചിരിക്കുകയാ.. ഒന്നു കെടുത്തിയിട്ടു മാറ്റാം ട്ടോ.. :)
വക്കാരിഗുരോ, പാസ്സ്വേഡ് തുണ്ടെഴുതി പഴ്സിലു വെച്ചോളൂ ട്ടോ.. അഡ്മിന്‍ പാസ്സ് പോയാല്‍ കിട്ടാന്‍ ഇത്തിരി പണിയാ. വിന്‍ഡോസ് എക്സ്പി കമ്പ്യൂട്ട്രില്‍ അഡ്മിനിസ്റ്റ്രേഷന്‍ എന്നു പറയുന്നതു അത്ര കോമ്പ്ലക്സല്ല. അത്ര വല്യ നിയന്ത്രണങ്ങളില്ലല്ലോ..
സഖാവേ ഒന്നു സഹായിക്കാമോ?
ഞാനൊരു FEDORA 8 Download ചെയ്തേ.
ഡി വി ഡി. സാധനം ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍
bootable cd വേണമെന്ന് പറയുന്നു.
എന്റെ കൊറെ സീഡി പോയി .
എന്താ വഴി????
ഇനിയും വരാം. നന്ദി.
ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips
Post a Comment