Saturday, July 29, 2006

എച്ച്. ടി. എം. എല്‍ : ടെക്‌സ്റ്റ് -2
(എച് റ്റി എം എല്‍ -3)

ടെക്‌സ്റ്റ് സംബന്ധമായ ചില നുറുങ്ങു വിദ്യകള്‍ ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നു.

1. <EM>ടെക്‌സ്റ്റ് പ്രാധാന്യമുള്ളതാക്കി(emphasize) കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <EM> എന്ന ടാഗിന്റെ ആരംഭവും പിന്നെ </EM> എന്ന അവസാനവും. പ്രാധാന്യമുള്ളതാക്കേണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണംബ്രൌസറില്‍ കാണുന്നത്
<EM>ജോസഫ് </EM> അലക്‌സ്ജോസഫ് അലക്‌സ്


2. <STRONG>ടെക്‌സ്റ്റ് ഒന്ന് ബലം കൊടുത്ത്(?)(strong) കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <STRONG> എന്ന ടാഗിന്റെ ആരംഭവും പിന്നെ </STRONG> എന്ന അവസാനവും. ബലം കൊടുക്കണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണം ബ്രൌസറില്‍ കാണുന്നത്
<STRONG>ജോസഫ് </STRONG> അലക്‌സ്ജോസഫ് അലക്‌സ്


3. <CODE>ടെക്‌സ്റ്റ് കമ്പ്യൂട്ടര്‍ ഭാഷയിലെതു പോലെ കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <CODE> എന്ന ടാഗിന്റെ ആരംഭവും പിന്നെ </CODE> എന്ന അവസാനവും. കമ്പ്യൂട്ടര്‍ കോഡായി കൊടുക്കണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണം ബ്രൌസറില്‍ കാണുന്നത്
<CODE>code inside</CODE> and outside code insideand outside


ഇതു വരെ പറഞ്ഞാ ടാഗുകള്‍ പല ബ്രൌസറുകളും പല രീതിയിലാവും കാണിയ്ക്കുന്നത് എന്ന് ഓര്‍ത്തിരിയ്ക്കുക.

ഇതു പോലെയുള്ള മറ്റു ചില ടാഗുകള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ഉദാഹരണംബ്രൌസറില്‍ കാണുന്നത്
ആ ഇ ഉആ ഇ ഉ
<BIG>ജോസഫ് </BIG> അലക്‌സ്ജോസഫ് അലക്‌സ്
<CITE>ജോസഫ് </CITE> അലക്‌സ്ജോസഫ് അലക്‌സ്
<DEL>ജോസഫ് </DEL> അലക്‌സ്ജോസഫ് അലക്‌സ്
<INS>ജോസഫ് </INS> അലക്‌സ്ജോസഫ്
അലക്‌സ്
<KBD>ജോസഫ് </KBD> അലക്‌സ് ജോസഫ് അലക്‌സ്
<Q>ജോസഫ് </Q> അലക്‌സ് ജോസഫ് അലക്‌സ്
<S>ജോസഫ് </S> അലക്‌സ് ജോസഫ് അലക്‌സ്
<SAMP>ജോസഫ് </SAMP> അലക്‌സ് ജോസഫ് അലക്‌സ്
<SMALL>ജോസഫ് </SMALL> അലക്‌സ്ജോസഫ് അലക്‌സ്
<STRIKE>ജോസഫ് </STRIKE> അലക്‌സ്ജോസഫ് അലക്‌സ്
<SUB>ജോസഫ് </SUB> അലക്‌സ്ജോസഫ് അലക്‌സ്
<SUP>ജോസഫ് </SUP> അലക്‌സ്ജോസഫ് അലക്‌സ്
<TT>ജോസഫ് </TT> അലക്‌സ്ജോസഫ് അലക്‌സ്
<VAR>ജോസഫ് </VAR>അലക്‌സ്ജോസഫ് അലക്‌സ്


4. അസാധാരണ ചിഹ്നങ്ങള്‍
< എന്നത് ഒരു ടാഗ് തുടങ്ങാനും > എന്നത് ടാഗ് അവസാനിപ്പിയ്ക്കാനും ഉള്ള ചിഹ്നങ്ങള്‍ ആണല്ലോ. അതു കൊണ്ട് അവ അതേ പടി നമ്മുടെ പേജില്‍ കൊടുക്കാന്‍ പറ്റില്ല. ഇനി അവ കൊടുക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍
ഇങ്ങനെ കൊടുക്കാം &lt;. ഒരു ശൂന്യസ്ഥലം വിടണമെങ്കില്‍ &nbsp; എന്നു കൊടുക്കാം. കോപ്പിറൈറ്റ് ചിഹ്നം തുടങ്ങി വേറെയും ചില ചിഹ്നങ്ങള്‍ ഉണ്ട്. ഇങ്ങനെ ഉപയോഗിയ്ക്കാവുന്ന ചിഹ്നങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ഉദാഹരണംബ്രൌസറില്‍ കാണുന്നത്
ആ&nbsp;&nbsp;&nbsp;&nbsp;ഇ&nbsp;&nbsp;ഉആ    ഇ  ഉ
&lt;<
&gt;>
&iquest;¿
&laquo;«
&raquo;»
&&
&cent;¢
&#169;(c)
&copy; (c)
&reg; ®
&trade;
&divide;÷
&para;
&plusmn; ±
&pound; £
&reg; (r)
&sect; §
&yen; ¥
&Aacute; Á
&AElig; Æ
&Eacute; É
&Igrave; Ì
&uarr;
&darr;
&larr;
&rarr;
&harr;
&loz;
&dagger;
&Dagger;
&sect;§
&middot;·
&bull;
&sum;
&prod;
&int;
&micro;µ


-ശനിയന്‍, ആദിത്യന്‍

7 comments:

Adithyan said...

സഹൃദയരേ കലാസ്നേഹികളേ യെച്ച്റ്റീയെമ്മെല്‍ ഉപഭോക്താക്കളേ,

കടന്നു വരൂ കടന്നു വരൂ കടന്നു വരൂ...
നിങ്ങളുടെ നിത്യ ജീവിതത്തില്‍ അത്യാവശ്യത്തിനുപയോഗിക്കേണ്ടി വരുന്ന ചില ടാഗുകളാണ് ഇവ.

ഇപ്പോള്‍ ഉദാഹരണത്തിന് ചേച്ചിക്കൊരു പനി - നിങ്ങള്‍ക്ക് ↑ ഉപയോഗിക്കാം, അല്ലെങ്കില്‍ കുട്ടിക്കൊരു ചുമ - Á ഉപയോഗിക്കൂ....

ശനിയന്‍ ആദി കൂട്ടുകച്ചവടത്തിന്റെ അടുത്ത അധ്യായം...

Anonymous said...

ആരാണീ ജോസഫ് അലക്സ്? എന്താണ് അയാള്‍ക്ക് മാത്രം ഒരു പ്രത്യേകത? അയാള്‍ക്കെന്താ കൊമ്പുണ്ടോ? വാലുണ്ടോ? അല്ലെങ്കില്‍ ഒട്ടകം പോലെ ഇരിക്കുമെങ്കിലും കുതിര എന്ന് വല്ലവരും ആയളെക്കുറിച്ച് പറയുമൊ? അല്ല, എനിക്കിപ്പൊ അറിയണം...ഈ പക്ഷഭേദം എന്തിന് ജോസഫ് അലക്സിനോട്...

ബൈ ദ ബൈ... നല്ല അറിവുകള്‍.. :-)

Adithyan said...

തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിനെ അറിയില്ലെന്നോ?

ഓ മയ് ഗാ‍ാ‍ാഡ്ഡ്ഡ്ഡ്ഡ്!!!

prapra said...

ജോസഫ്‌ അലക്സ്‌ എന്ന മഹാനെ അറിയാനുള്ള സെന്‍സ്‌ ഉണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം. അല്ലേ ആദീ?
ഞാനും പറയാം, നല്ല അറിവുകള്‍.

Adithyan said...

അതെയതെ ... അതാണു പ്രാപ്രാ :))
കിങ്ങൊക്കെ ഐ എം ഡി ബി-ല്‍ ഉണ്ടന്നറിയില്ലായിരുന്നു. :)

ഇവിടെ എന്തേലും നല്ലതായിട്ടുണ്ടേല്‍ ക്രഡിറ്റ് ശനിയന്, ഞാന്‍ ചുമ്മാ ഓളം വെക്കാന്‍ കൂടുന്നതല്ലെ :)

Sreejith K. said...

കലക്കന്‍ പോസ്റ്റ് ആദീ‍, കോഡുകള്‍ ചിലത് ആദ്യമായിട്ട് കാണുന്നു. സന്തോഷം. ഈ ബ്ലോഗ് കലക്കുന്നുണ്ട്.

താമരക്കുട്ടന്‍... said...

എന്നേപ്പോലെ, സാങ്കേതിക വശങളേക്കുറിച്ചു വലിയ പിടിയൊന്നുമില്ലാത്ത ആളുകള്‍ക്ക് ഈ പോസ്റ്റ് വളരേ ഉപകാരം ചെയ്യും. വളരേ നന്നായിരിക്കുന്നു,

ഒരുപാട് നന്നിയോടെ,

താമരക്കുട്ടന്‍..............