1. <B>
ടെക്‌സ്റ്റ് ബോള്‍ഡ്(കടുപ്പത്തില്‍) ആയി കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <B> എന്ന ടാഗിന്റെ ആരംഭവും പിന്നെ </B> എന്ന അവസാനവും. കടുപ്പത്തില്‍ ആക്കേണ്ട ടെക്‌സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
<B>ജോസഫ് </B> അലക്‌സ് | ജോസഫ് അലക്‌സ് |
2. <I>
ടെക്‌സ്റ്റ് ഇറ്റാലിക്‌സ്(ചെരിഞ്ഞ്?) ആയി കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഇറ്റാലിക്സില്‍ ആക്കേണ്ട ടെക്‌സ്റ്റ് ഈ ടാഗിന്റെ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
ജോസഫ് <I>അലക്‌സ്</I> | ജോസഫ് അലക്‌സ് |
3. <U>
ടെക്‌സ്റ്റിന് അടിവര (അണ്ടര്‍ ലൈന്‍) ഇടാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. അടിവരയിടേണ്ട ടെക്‌സ്റ്റ് ഈ ടാഗിന്റെ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
എം എന്‍ <U>കാര്‍ത്തികേയന്‍</U> | എം എന്‍ കാര്‍ത്തികേയന്‍ |
4. തലക്കെട്ടുകള്‍ (ഹെഡിങ്ങ്സ്)
പാരഗ്രാഫുകളുടെയും സെക്ഷനുകളുടെയും പലവലിപ്പത്തിലുള്ള തലക്കെട്ടുകള്‍ കാണിക്കാന്‍ എച്ച്. ടി. എം. എല്‍-ല്‍ അഞ്ചു തരം തലക്കെട്ടു ടാഗുകള്‍ ഉണ്ട് - <H1> മുതല്‍ <H5> വരെ. <H1> ആണ് ഏറ്റവും വലുത്, <H5> ഏറ്റവും ചെറുതും.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
<H1>വീര ഭദ്രന്‍</H1> | വീര ഭദ്രന്‍ |
<H2>വീര ഭദ്രന്‍</H2> | വീര ഭദ്രന്‍ |
<H3>സ്വാമിനാഥന്‍</H3> | സ്വാമിനാഥന്‍ |
<H4>രാമ ഭദ്രന്‍</H4> | രാമ ഭദ്രന്‍ |
<H5>രാമ ഭദ്രന്‍</H5> | രാമ ഭദ്രന്‍ |
5. ഖണ്ഡിക (പാരഗ്രാഫ്) <P>
എഴുത്ത് ഖണ്ഡിക തിരിയ്ക്കാന്‍ ഈ ടാഗ് ഉപയോഗിയ്ക്കാം. ഓരോ ഖണ്ഡികയുടെയും ആദ്യവും അവസാനവും ഈ ടാഗിന്റെ ആദ്യ, അവസാന ഭാഗങ്ങള്‍ ഉപയോഗിച്ചാല്‍ മതി.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
<P>ഒന്നാമത്തെ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P><P>ഇതു രണ്ടാമത്തെ പാരഗ്രാഫ്.രണ്ടാമത്തെ പാരഗ്രാഫ് പുതിയ ഒരു വരിയില്‍ തുടങ്ങിയതു ശ്രദ്ധിയ്ക്കുക.</P> | ഒന്നാമത്തെ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... ഇതു രണ്ടാമത്തെ പാരഗ്രാഫ്.രണ്ടാമത്തെ പാരഗ്രാഫ് പുതിയ ഒരു വരിയില്‍ തുടങ്ങിയതു ശ്രദ്ധിയ്ക്കുക. |
<P> ടാഗിന് ഒരു ആട്രിബ്യൂട്ട് ആയി align എന്നത് ഉപയോഗിയ്ക്കാം... പാരഗ്രാഫിന്റെ അലൈന്‍മെന്റ് ശരിയാക്കാന്‍ ആണ് ഈ ആട്രിബ്യൂട്ട് ഉപയോഗിയ്ക്കുന്നത്.align ന്റെ വിലകള്‍ left, right, center, justify എന്നിവയില്‍ ഏതെങ്കിലുമാവാം.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
<P align=“left“ > അലൈന്‍മെന്റ് ഇടതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P> | അലൈന്‍മെന്റ് ഇടതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... |
<P align=“right“ > അലൈന്‍മെന്റ് വലതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P> | അലൈന്‍മെന്റ് വലതു വശത്തേയ്ക്കായ പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... |
<P align=“center“ > അലൈന്‍മെന്റ് നടുവിലുള്ള പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P> | അലൈന്‍മെന്റ് നടുവിലുള്ള പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... |
<P align=“justify“ > അലൈന്‍മെന്റ് ജസ്റ്റിഫൈ ചെയ്തിരിയ്ക്കുന്ന പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </P> | അലൈന്‍മെന്റ് ജസ്റ്റിഫൈ ചെയ്തിരിയ്ക്കുന്ന പാരഗ്രാഫിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... |
6. സ്പാന്‍ - <SPAN>
പാരഗ്രാഫ് ആയി തിരിയ്ക്കാതെ തന്നെ ഒരു ഭാഗം ടെക്‌സ്റ്റ് ഫോര്‍മാറ്റ് ചെയ്യാനാണ് സ്പാന്‍ ഉപയോഗിയ്കുന്നത്. സ്പാനും പാരഗ്രാഫ് ടാഗും ഏകദേശം ഒരുപോലെയാണ് ഉപയോഗിയ്ക്കുന്നത്. സ്പാന്‍ പുതിയ വരിയില്‍ തുടങ്ങുന്നില്ല എന്ന് ഓര്‍ത്തിരിയ്ക്കുക.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
<SPAN>ഒന്നാമത്തെ സ്പാനിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... </SPAN><SPAN>ഇതു രണ്ടാമത്തെ സ്പാന്‍.രണ്ടാമത്തെ സ്പാന്‍ പുതിയ ഒരു വരിയില്‍ തുടങ്ങാത്തതു ശ്രദ്ധിയ്ക്കുക.</SPAN> | ഒന്നാമത്തെ സ്പാനിന്റെ ഒന്നാമത്തെ വാചകം. ഇതു രണ്ടാമത്തെ വാചകം. ഇനിയും വാചകം വേണമെങ്കില്‍ ആവാം... ഇതു രണ്ടാമത്തെ സ്പാന്‍.രണ്ടാമത്തെ സ്പാന്‍ പുതിയ ഒരു വരിയില്‍ തുടങ്ങാത്തതു ശ്രദ്ധിയ്ക്കുക. |
7. തിരശ്ചീന വര - <HR>
തിരശ്ചീനമായ ഒരു വര വരയ്ക്കാനാണ് ഈ ടാഗ് ഉപയോഗിയ്ക്കുന്നത്. ക്ലോസിംഗ് ടാഗ് ആവശ്യമില്ലാത്ത ഒരു ടാഗാണിത്.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
അടിയൊഴുക്കുകള്‍<HR> മൂന്നാം മുറ | അടിയൊഴുക്കുകള്‍ മൂന്നാം മുറ |
8. ബ്രെയ്‌ക്ക് - <BR>
എഴുത്ത് അടുത്ത വരിയില്‍ തുടങ്ങാന്‍ ഈ ടാഗ് ഉപയോഗിയ്ക്കാം. ഇതിനും ക്ലോസിംഗ് ടാഗ് ആവശ്യമില്ല. ഒന്നിലധികം <BR> അടുത്തടുത്ത് ഉപയോഗിച്ച് വരികള്‍ തമ്മിലുള്ള അകലം ക്രമീകരിയ്ക്കാവുന്നതാണ്‍.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
സാഗര്‍ <BR> ഏലിയാസ് <BR><BR>ജാക്കി | സാഗര്‍ ഏലിയാസ് ജാക്കി |
9. പ്രീ-ഫോര്‍മാറ്റിംഗ് -<PRE>
എച്.ടി.എം.എല്‍ പേജിലെ ശൂന്യമായ സ്ഥലങ്ങള്‍ ബ്രൌസറില്‍ കാണിക്കാറില്ല. രണ്ടു വാക്കുകള്‍ക്കിടയില്‍ ഒന്നിലധികം ശൂന്യസ്ഥലം ഉണ്ടെങ്കില്‍ ഒരു ശൂന്യസ്ഥലം മാത്രമെ ബ്രൌസറില്‍ കാണിക്കുകയുള്ളു. അതേ പോലെ <BR> എന്ന് ഉപയോഗിയ്ക്കാതെ പുതിയ ഒരു വരിയില്‍ എഴുത്ത് തുടങ്ങിയാല്‍ ബ്രൌസറില്‍ കാണിക്കുമ്പോള്‍ ആ ഭാഗം ഒരു പുതിയ വരിയില്‍ തുടങ്ങണം എന്നില്ല. അതു വരെയുള്ള എഴുത്തിന്റെ തുടര്‍ച്ചയായി മാത്രമേ വരൂ. ഇനി അധവാ ഇതു പോലെ ശൂന്യസ്ഥലങ്ങളും പുതിയ വരികളും ഒക്കെ ടൈപ്പ് ചെയ്യുന്നതു പോലെ തന്നെ ബ്രൌസറില്‍ കാണണമെങ്കില്‍ <PRE> എന്ന പ്രീഫോര്‍മാറ്റിംഗ് ടാഗ് ഉപയോഗിയ്ക്കണം. <PRE>-യുടെ ആദ്യ അവസാന ടാഗുകള്‍ക്കിടയിലുള്ള ഭാഗം അതേ പോലെ തന്നെ ബ്രൌസറില്‍ കാണിയ്ക്കും.
ഉദാഹരണം | ബ്രൌസറില്‍ കാണുന്നത് |
പ്രീ ഇല്ലാതെ സ്തലം വിട്ട് അടുത്ത വരിയില്‍ എഴുതിയാല്‍ | പ്രീ ഇല്ലാതെ സ്തലം വിട്ട് അടുത്ത വരിയില്‍ എഴുതിയാല്‍ |
<PRE>ഒന്നു മുതല്‍ ഒമ്പതു വരെ</PRE> | ഒന്നു മുതല്‍ |
ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഒരു പേജ് മുഴുവനായി ഉണ്ടാക്കി നോക്കാം. ഒരു നോട്ട്പാഡ് ജാലകം തുറക്കുക. താഴ കൊടുത്തിരിയ്ക്കുന്ന ഭാഗം ഇവിടുന്ന് പകര്‍ത്തി അതിലെയ്ക്ക് പതിയ്ക്കുക.
<HTML>
<HEAD>
<TITLE>wELCOME tO mY wORLD</TITLE>
</HEAD>
<BODY>
<h1>Malayalam Cinema</h1>
Contributions of Mammukkoya and Pappu to Malayalam film industry can not be forgotten easily.
<P>
<B>Mr. Kuthiravattam Pappu</B> explaining the way he maneuvered a bus down the so called <I>Thaamarassery Churam</I> will surely remain etched in the movie going public's mind for a long time to come.
</P>
<HR>
<I>Gafoorkka</I>, the visa agent who propels a number of innocent victims to the Gulf Emirates in <I>Urus</I> is a character
portrayed by the great actor <B>Kozhikkodan Mammukkoya </B>.
</BODY>
</HTML>
ഇനി ആ പേജ് എന്തെങ്കിലും പേരില്‍ സേവ് ചെയ്യണം. ശ്രദ്ധിയ്കേണ്ട കാര്യം ഫയലായി സേവ് ചെയ്യുമ്പോള്‍ അതിന്റെ എക്‌സ്‌റ്റെന്‍ഷന്‍ .html എന്നോ .htm എന്നോ എന്നായിരിയ്ക്കണം. വേണമെങ്കില്‍ പേജ് malayalam.html എന്ന് പേരില്‍ സേവ് ചെയ്യാം.
അടുത്ത പടിയായി വേണ്ടത്, ഒരു ബ്രൌസര്‍ ജാലകം തുറക്കുക എന്നതാണ്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തന്നെ ആയിക്കോട്ടെ. ഫയര്‍ഫോക്‌സോ നെറ്റ്സ്കെയ്പ്പോ എന്തായാലും മതി. ബ്രൌസര്‍-ഇല്‍ നിന്നും നമ്മള്‍ നേരത്തെ ഉണ്ടാക്കിയ malayalam.html എന്ന ഫയല്‍ തുറക്കുക എന്നതാണ് ആടുത്ത പടി.പേജ് തുറക്കാനായി ഫയല്‍ -> ഓപ്പണ്‍ എന്ന ഡയലോഗ് ബോക്‌സ് ഉപയോഗിയ്ക്കാം. ഫയല്‍ ബ്രൌസറില്‍ തുറക്കൂ, ഇതാ നിങ്ങളുടെ എച്. ടി. എം. എല്‍ പെജ് റെഡി.
ഇനി <BODY>-ക്കും </BODY>-ക്കും ഇടയ്ക്കുള്ള ഭാഗം ആവശ്യാനുസരണം മാറ്റി പല പേജുകളും സൃഷ്‌ടിയ്ക്കാം. കൂടുതല്‍ എഴുത്തും ടാഗുകളും ചേര്‍ക്കാം.
- ആദിത്യന്‍,ശനിയന്‍
(തുടരും..)
16 comments:
വളരെ വളരെ നല്ല സംരംഭം.
ഒരു കാര്യം കൂടി...ട്ടേമ്പ്ലേറ്റ് പ്ലൈന്‍ ആക്കുകയും മലയാളം ഫോണ്ട് കുറച്ചുകൂടിയും വികസിപ്പിച്ചാല്‍ വളരെ നന്നാവും...എന്റെ ഒരു ചെറിയ അഭിപ്രായം..
മാഷെ
ലേഖനം നന്നായിട്ടുണ്ട്. ഞാന്‍ ഒരു e-mail അയച്ചിട്ടുണ്ട്.
ഈ html ടാഗ് എല്ലാം CAPS ആക്കി കൊടുക്കാതിരുന്നാല്‍ നന്നായിരുന്നു. എല്ലാം small letters-ല്‍ ആയി കൊള്ളട്ടെ. W3C-യും recommend ചെയ്യുന്നത് അതാണ്. മാത്രമല്ല ഭാവിയില്‍ XML കൈകാര്യം ചെയ്യുമ്പോള്‍ അത് ഉപകാരപ്പെടുകയും ചെയ്യും.
ഷിജു, ഞങ്ങള്‍ അതു ശ്രദ്ധിച്ചിരുന്നു... പിന്നെ പല ബുക്കുകളിലും ഉള്ളതു പോലെ കണ്ണിനു പെട്ടെന്നു പിടിയ്ക്കാന്‍ വേണ്ടി ചെയ്തു എന്നു മാത്രം.. ഏതായാലും ഇപ്പൊ എച്. ടി. എം. എല്‍ കെയ്‌സ് ഇന്‍-സെന്‍സിറ്റിവ് ആണല്ലോ...
ഷിജു പറഞ്ഞതു നന്നായി... ഇതു എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പറ്റി.
Adithyan said...
ഷിജു, ഞങ്ങള്‍ അതു ശ്രദ്ധിച്ചിരുന്നു... പിന്നെ പല ബുക്കുകളിലും ഉള്ളതു പോലെ കണ്ണിനു പെട്ടെന്നു പിടിയ്ക്കാന്‍ വേണ്ടി ചെയ്തു എന്നു മാത്രം.. ഏതായാലും ഇപ്പൊ എച്. ടി. എം. എല്‍ കെയ്‌സ് ഇന്‍-സെന്‍സിറ്റിവ് ആണല്ലോ...
html ടാഗ് case sensitive ആണോ? അല്ലെന്നാണ് എന്റെ അറിവ്. (ഞാന്‍ അപ് ടു ഡേറ്റ് അല്ലേ? എന്തായാലും എല്ലാം ഒന്നു കൂടി refresh ചെയ്യണം) പക്ഷെ XML case sensitive ആണ്. അതിനാല്‍ ഇപ്പോള്‍ തന്നെ ചെറിയ അക്ഷരം ഉപയോഗിച്ച് പഠിച്ചാല്‍ XML പഠിക്കുമ്പോള്‍ ഉപകാരപ്പെടും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മാത്രമല്ല W3C-യും അതാണ് ശുപാര്‍ശ ചെയ്യുന്നത്.
അയ്യോ ഞാന്‍ Case Insensitive എന്നാണേ എഴുതിയത്. കണ്‍ഫ്യൂഷനു മാപ്പ്.
ശനിയാ, ആദീ,
ഇതു എന്നെ ഉദ്ദെശിച്ചാണു..
എന്നെ തന്നെ ഉദ്ദേശിച്ചാണു..
എന്നെ മാത്രം ഉദ്ദേശിച്ചാണു.. ;)
കൊള്ളാം ട്ടോ..
ഇനി ഇപ്പൊള്‍ ഹെല്പ് ഹെല്‍പ്പ് ഇവിടേ ചോദിക്കാലോ
ശരിയാ.. ഇനി എന്തു സംശയം ഉണ്ടെങ്കിലും ഇങ്ങോട്ടു വരികായായി, ചോദ്യങ്ങള്‍ ചോദിക്കുകയായി. :)
വായിച്ചു പഠിക്കാന്‍ താമസിച്ചു.
പഠിച്ചുകഴിഞെഴുതാമെന്നു കരുതി.മാഷേ ഞാന്‍ വള്ളി നിക്കറില്‍നിന്നും നേരേ മുണ്ടും ഷര്‍ട്ടിലേയ്ക്കും പ്രമോട്ടു ചെയ്തതു പോലെ.
നമോവാകം.
ആദീ, ഈ ടെമ്പ്ലേറ്റിന്റെ ഡോക്ക്-ടൈപ്പ് "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd"> എന്നാണുള്ളത് അതിന്‍പ്രകാരം എല്ലാ കോഡും ലോവര്‍ കേസില്‍ തന്നെ വരണം എന്നില്ലേ.
പോസ്റ്റുകളിലെ ടേബിളുകളെക്കുറിച്ച് എനിക്ക് വളരെ നാളായി ഉണ്ടായിരുന്ന ഒരു സംശയത്തിന് ഇവിടെ എനിക്കൊരു ഉത്തരം കിട്ടി. ഇതും കൂടെ ഈ പോസ്റ്റിലോ, വരുന്ന പോസ്റ്റുകളിലോ ഉള്‍പ്പെടുത്താന്‍ അപേക്ഷ.
ഈ പോസ്റ്റിന്റെ ടേബിളിലും അതേ പ്രശ്നം ഉണ്ട്. എനിക്ക് തോന്നുന്നു ബ്ലോഗ്ഗറില്‍ ടേബിള്‍ ഉപയോഗിച്ചവരെല്ലാവരും ഈ പ്രശ്നം അഭിമുഖീകരിച്ച് കാണും.
ടെപ്ലേറ്റ് ചേട്ടന് ഒരു memebership കൊടുക്ക് ശനിയന്‍/ആദിത്യന്‍ ചേട്ടന്മാരേ. “അവന്റെ ചെരുപ്പിന്റെ വാര്‍ അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ലേ“. എന്നെക്കാളും ഈ ബ്ലോഗ്ഗിലേക്ക് contribute ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യനാണ് ശ്രീജിത്ത്.
അയ്യോ ഷീജൂ, മെംബര്‍ഷിപ്പ് ഒന്നും വേണ്ട. ഇങ്ങനെ ഹെല്പ് പോസ്റ്റ് എഴുതാനൊക്കെ എനിക്ക് വലിയ മടിയാ. ഞാന്‍ കമന്റായി എന്റെ സാന്നിധ്യം അറിയിച്ചു കൊള്ളാം.
ശ്രീജിത്ത് കെ said...
പോസ്റ്റുകളിലെ ടേബിളുകളെക്കുറിച്ച് എനിക്ക് വളരെ നാളായി ഉണ്ടായിരുന്ന ഒരു സംശയത്തിന് ഇവിടെ എനിക്കൊരു ഉത്തരം കിട്ടി.
അതയ്യം ശ്രീജീ. അപ്പോ ഇതും പിന്നെ ഇതും കണ്ടിട്ടേയില്ലായിരുന്നോ?
അനിലേട്ടാ, ഇത് രണ്ടും ഇപ്പോഴാണ് കാണുന്നത്. മുന്‍പ് കണ്ടിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ നേരിട്ട പ്രശ്നത്തെക്കുറിച്ച് മെയില്‍ ചെയ്ത് ചോദിച്ചേനേ.
ലിങ്കുകള്‍ക്ക് നന്ദി
""അടുത്ത പടിയായി വേണ്ടത്, ഒരു ബ്രൌസര്‍ ജാലകം തുറക്കുക എന്നതാണ്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തന്നെ ആയിക്കോട്ടെ. ഫയര്‍ഫോക്‌സോ നെറ്റ്സ്കെയ്പ്പോ എന്തായാലും മതി. ബ്രൌസര്‍-ഇല്‍ നിന്നും നമ്മള്‍ നേരത്തെ ഉണ്ടാക്കിയ malayalam.html എന്ന ഫയല്‍ തുറക്കുക എന്നതാണ് ആടുത്ത പടി.പേജ് തുറക്കാനായി ഫയല്‍ -> ഓപ്പണ്‍ എന്ന ഡയലോഗ് ബോക്‌സ് ഉപയോഗിയ്ക്കാം. ഫയല്‍ ബ്രൌസറില്‍ തുറക്കൂ, ഇതാ നിങ്ങളുടെ എച്. ടി. എം. എല്‍ പെജ് റെഡി. ""
ഇതൊന്നു കൂടി വിശദീകരിക്കാമോ?ഞാന്‍ ട്രൈ ചെയ്തിട്ടു എനിക്കു ബ്രൊവ്സ്സറില്‍ പേജു ഓപ്പെന്‍ ചെയ്തു വരുന്നില്ല.പ്ലീസ് ഹെല്‍പ് മി.
വളരെ നല്ല ഒരു ശ്രമം
Post a Comment